നിങ്ങളുടെ ബാങ്ക് നോട്ടുകളെ അറിയുക

എസ്എംഎസ് - നാണയം

1. 10 രൂപ നാണയങ്ങൾ രൂപ ചിഹ്നം സഹിതവും കൂടാതെയും ഇറക്കിയിട്ടുണ്ട്. രണ്ടും സാധുവാണ്. ഭയപ്പെടാതെ അവ സ്വീകരിക്കുക. കൂടുതലറിയാൻ, ആർ‌ബി‌ഐക്ക് 14440 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകുക
2. 10, 15 വികിരണ വരകളോടു കൂടിയ 10 രൂപ നാണയങ്ങൾ ഇറക്കിയിട്ടുണ്ട്. രണ്ടും സാധുവാണ്. ഭയപ്പെടാതെ അവ സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് 14440 ലേക്ക് മിസ്ഡ് കോൾ നൽകുക

ഒബിഡി - നാണയം

ആർ‌ബി‌ഐയെ വിളിച്ചതിന് നന്ദി. ദൈനംദിന ഇടപാടുകളിൽ പത്ത് രൂപ നാണയങ്ങൾ സ്വീകരിക്കാൻ മടിക്കരുത്, അവയുടെ ആധികാരികതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്.

ഭാരതീയ റിസർവ് ബാങ്ക്, ഇന്ത്യാ സർക്കാറിന്‍റെ മിന്‍റുകളിൽ അടിക്കുന്ന നാണയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നു. സമയാ സമയ സമയങ്ങളിൽ പുറത്തിറക്കപ്പെടുന്ന ഈ നാണയങ്ങളിൽ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മൂല്യങ്ങളുടെ വിവിധ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി പ്രത്യേക സവിശേഷതകളും രൂപകൽപ്പനകളും ഉണ്ട്. നാണയങ്ങൾ‌ വളരെക്കാലം പ്രചാരത്തിലുണ്ടായിരിക്കുന്നതിനാൽ‌, ഒരേ സമയം വ്യത്യസ്ത രൂപകൽപ്പനകളിലും ആകൃതികളിലുമുള്ള നാണയങ്ങൾ‌ വിപണിയിൽ‌ ലഭ്യമാകാൻ‌ സാധ്യതയുണ്ട്. ഉദാഹരണത്തിന്, 2 വ്യത്യസ്ത 10 രൂപ നാണയങ്ങളുണ്ട് – ഒന്നിന് രൂപ ചിഹ്നവും വികിരണ രേഖാ മാതൃകയുമുണ്ട്, മറ്റേതിന് രൂപ ചിഹ്നമില്ല. സംഭവങ്ങളുടെയോ വ്യക്തിത്വങ്ങളുടെയോ സ്മരണയ്ക്കായും നാണയങ്ങൾ ഇറക്കിയിട്ടുണ്ട്. അവ വ്യത്യസ്‌തമായി കാണപ്പെടുന്നുണ്ടെങ്കിലും, അവയെല്ലാം നിയമപരമായി നിഷേധിയ്ക്കപ്പെടാനാവാത്തതും ഇടപാടുകൾക്ക് യോജിച്ചതുമാണ്. കൂടുതൽ വിവരങ്ങൾക്ക്, rbi.org.in ൽ ഉള്ള പത്രക്കുറിപ്പ് പരിശോധിക്കുക.

ബാക്ക് ടു ഹോം