നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വ്യാജ ഇടപാടുകളോ? നിങ്ങളുടെ നഷ്ടം പരിമിതപ്പെടുത്തുക. നിങ്ങളുടെ ബാങ്കിനെ ഉടൻ അറിയിക്കുക. കൂടുതൽ വിവരങ്ങൾക്ക്, 14440 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകുക.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വ്യാജമായി ആരെങ്കിലും പണം പിൻവലിച്ചിട്ടുണ്ടെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ ബാങ്കിനെ അറിയിക്കുക. ബാങ്കിനെ അറിയിക്കുമ്പോൾ, ബാങ്കിൽ നിന്ന് രസീത് നേടാൻ ഓർമ്മിക്കുക. നിങ്ങളുടെ പരാതി ലഭിച്ച തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ബാങ്ക് ആ പരാതി പരിഹരിക്കേണ്ടതുണ്ട്.
നിങ്ങളുടെ അശ്രദ്ധ മൂലം, അതായത്, നിങ്ങളുടെ പാസ്‌വേഡ്, പിൻ, ഒടിപി മുതലായവ പങ്കിട്ടതിനാൽ, ആണ് ഇടപാട് നടന്നതെങ്കിൽ ബാങ്കിൽ റിപ്പോർട്ട് ചെയ്യുന്നതുവരെയുള്ള നഷ്ടം നിങ്ങൾ വഹിക്കേണ്ടിവരും. നിങ്ങൾ ബാങ്കിനെ അറിയിച്ചതിനു ശേഷവും വ്യാജമായ ഇടപാടുകൾ തുടരുകയാണെങ്കിൽ, ബാങ്ക് ആ തുകകൾ നിങ്ങള്‍ക്ക് തിരികെ നൽകേണ്ടിവരും. ബാങ്കിനെ അറിയിക്കുവാന്‍ കാലതാമസം വരുത്തുകയാണെങ്കിൽ, നിങ്ങളുടെ നഷ്ടം വർദ്ധിക്കുകയും റിസർവ് ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങളും നിങ്ങളുടെ ബാങ്ക് ബോർഡ് അംഗീകരിച്ച നയവും അടിസ്ഥാനമാക്കി ആയിരിയ്ക്കും തീരുമാനമുണ്ടാവുക.