ബാങ്കുകൾ നടത്തുന്ന ചില സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ബാങ്ക് ഉപഭോക്താക്കൾക്കുള്ള വേഗതയേറിയതും ചെലവു കുറഞ്ഞതുമായ ഒരു സംവിധാനമാണ് ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം. 1995 മുതൽ പ്രാബല്യത്തിൽ വന്ന ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ് 1949 ലെ സെക്ഷൻ 35എ പ്രകാരമാണ് ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം നിലവിൽ വന്നത്. നിലവിൽ ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം 2006 (2017 ജൂലൈ 1ൽ ഭേദഗതി ചെയ്തത് പ്രകാരം) പ്രവർത്തിക്കുന്നു. സ്ഥാപിച്ചിരിക്കുന്നത്
ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം 2006ലെ ക്ലോസ് 8 പ്രകാരം വ്യക്തമാക്കിയ പരാതിക്കുള്ള കാരണങ്ങളുടെ അടിസ്ഥാനത്തിൽ (2017 ജൂലൈ 1 ൽ ഭേദഗതി വരുത്തിയ) ചില ബാങ്കിംഗ് സേവനങ്ങളിലെ അപര്യാപ്തതയ്‌ക്കെതിരായ ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിന് റിസർവ് ബാങ്ക് നിയോഗിച്ച മുതിർന്ന ഉദ്യോഗസ്ഥനാണ് ബാങ്കിംഗ് ഓംബുഡ്‌സ്മാൻ.
ഇന്നേ തീയതി വരെ, ഇരുപത് ബാങ്കിംഗ് ഓംബുഡ്‌സ്മാൻമാരെ അവരുടെ ഓഫീസുകൾക്കൊപ്പം സംസ്ഥാന തലസ്ഥാനങ്ങളിൽ നിയമിച്ചിട്ടുണ്ട്. ബാങ്കിംഗ് ഓംബുഡ്‌സ്മാൻ ഓഫീസുകളുടെ വിലാസങ്ങളും ബന്ധപ്പെടാനുള്ള വിവരങ്ങളും പദ്ധതിയുടെ അനെക്സ് I പ്രകാരം നൽകിയിട്ടുണ്ട്.
എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ഷെഡ്യൂൾഡ് പ്രൈമറി കോ-ഓപ്പറേറ്റീവ് ബാങ്കുകളും ഈ സ്കീമിന് കീഴിലാണ്.
ബാങ്കിംഗ് സേവനങ്ങളിലെ ഇനിപ്പറയുന്ന അപര്യാപ്തതയുമായി ബന്ധപ്പെട്ട ഏത് പരാതിയും ബാങ്കിംഗ് ഓംബുഡ്സ്മാന് സ്വീകരിക്കാനും പരിഗണിക്കാനും കഴിയും:
വായ്പകളെയും അഡ്വാൻസുകളെയും സംബന്ധിച്ച് സേവനത്തിലെ അപര്യാപ്തതയുടെ അടിസ്ഥാനത്തിൽ ഒരു ഉപഭോക്താവിന് പരാതി നൽകാം
ബന്ധപ്പെട്ട ബാങ്കിന് ഒരാളുടെ പരാതി ലഭിച്ചതിന് ശേഷം ഒരു മാസത്തിനുള്ളിൽ ബാങ്കിൽ നിന്ന് മറുപടി ലഭിച്ചില്ലെങ്കിലോ ബാങ്ക് പരാതി നിരസിച്ചാലോ അല്ലെങ്കിൽ ബാങ്ക് നൽകിയ മറുപടിയിൽ പരാതിക്കാരൻ തൃപ്തനല്ലെങ്കിലോ ഒരാൾക്ക് ബാങ്കിംഗ് ഓംബുഡ്സ്മാന് മുമ്പാകെ പരാതി നൽകാം.
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഒരാളുടെ പരാതി പരിഗണിക്കില്ല:
വെള്ള പേപ്പറിൽ എഴുതി ഒരാൾക്ക് ബാങ്കിംഗ് ഓംബുഡ്സ്മാന് പരാതി നൽകാം. ഒരാൾക്ക് ഓൺലൈനിൽ (“പരാതി നൽകാൻ ഇവിടെ ക്ലിക്ക് ചെയ്യുക”) അല്ലെങ്കിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാനിലേക്ക് ഒരു ഇമെയിൽ അയച്ചുകൊണ്ട് ഫയൽ ചെയ്യാനും കഴിയും. ഞങ്ങളുടെ വെബ്സൈറ്റിൽ സ്കീമിന്റെ വിശദാംശങ്ങൾക്കൊപ്പം ഒരു ഫോം ഉണ്ട്. എങ്കിലും, ഈ ഫോർമാറ്റ് ഉപയോഗിക്കണമെന്നു നിർബന്ധമില്ല.
ആരുടെ അധികാരപരിധിയിലാണ്, പരാതിപ്പെട്ട ബാങ്ക് ബ്രാഞ്ച് വരുന്നത് ആ ബാങ്കിംഗ് ഓംബുഡ്സ്മാന്‍റെ ഓഫീസിൽ ഒരാൾക്ക് അയാളുടെ / അവരുടെ പരാതി സമർപ്പിക്കാം,
കേന്ദ്രീകൃത പ്രവർത്തനങ്ങളുള്ള ക്രെഡിറ്റ് കാർഡുകളുമായും മറ്റ് തരത്തിലുള്ള സേവനങ്ങളുമായും ബന്ധപ്പെട്ട പരാതികൾക്കായി, ഉപഭോക്താവിന്‍റെ ബില്ലിംഗ് വിലാസം സ്ഥിതിചെയ്യുന്ന അധികാര പരിധിയിലുള്ള ആധികാരിക ബാങ്കിംഗ് ഓംബുഡ്സ്മാന് മുന്നിൽ പരാതികൾ സമർപ്പിക്കാം. (ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍റെ വിലാസത്തിനും പ്രവർത്തന മേഖലയ്ക്കും ഇവിടെ ക്ലിക്ക് ചെയ്യുക)
ഉവ്വ്. പരാതിക്കാരന്‍റെ ഒരു അംഗീകൃത പ്രതിനിധിക്ക് (ഒരു അഭിഭാഷകന് പുറമെ) പരാതി ഫയൽ ചെയ്യാൻ കഴിയും.
ഇല്ല. ഉപഭോക്താക്കളുടെ പരാതികൾ സമർപ്പിക്കുന്നതിനും പരിഹരിക്കുന്നതിനും ബാങ്കിംഗ് ഓംബുഡ്‌സ്മാൻ ഒരു ഫീസും ഈടാക്കുന്നില്ല.
പരാതിക്കാരൻ അനുഭവിക്കുന്ന ഏതെങ്കിലും നഷ്ടത്തിന് നഷ്ടപരിഹാരമായി ബാങ്ക് പരാതിക്കാരന് നൽകേണ്ട തുക, ബാങ്കിന്‍റെ നടപടി അല്ലെങ്കിൽ ഉപേക്ഷയിൽ നിന്ന് നേരിട്ട് ഉണ്ടാകുന്ന തുക അല്ലെങ്കിൽ ₹20 ലക്ഷം (₹ രണ്ട് മില്യൺ), ഏതാണോ കുറവ്, അത്.
മാനസിക വേദനയ്ക്കും ഉപദ്രവത്തിനും പരാതിക്കാരന് ബാങ്കിംഗ് ഓംബുഡ്‌സ്മാൻ ₹ 1 ലക്ഷം (₹ നൂറ് ആയിരം) കവിയാത്ത നഷ്ടപരിഹാരം നൽകാം. അത്തരം അവാർഡ് പാസാക്കുമ്പോൾ പരാതിക്കാരന്റെ സമയം നഷ്ടപ്പെടുന്നത്, പരാതിക്കാരൻ ചെലവഴിച്ച തുക, പരാതിക്കാരൻ അനുഭവിക്കുന്ന ഉപദ്രവം, മാനസിക വ്യസനം എന്നിവ ബാങ്കിംഗ് ഓംബുഡ്‌സ്മാൻ കണക്കിലെടുക്കും.
പരാതിക്കാരന്‍റെ പേരും വിലാസവും, പരാതി നൽകിയ ബാങ്കിന്‍റെ ബ്രാഞ്ചിന്‍റെയോ ഓഫീസിന്‍റെയോ പേരും വിലാസവും, പരാതിക്ക് കാരണമായ വസ്തുതകളെ പിന്തുണയ്ക്കുന്ന രേഖകൾ, പരാതിക്കാരന് സംഭവിച്ച നഷ്ടത്തിന്‍റെ സ്വഭാവവും വ്യാപ്തിയും , ബാങ്കിംഗ് ഓംബുഡ്‌സ്മാനിൽ നിന്ന് ആവശ്യപ്പെടുന്ന ആശ്വാസവും ബാങ്കിംഗ് ഓംബുഡ്‌സ്മാൻ സ്കീമിലെ ക്ലോസ് 9 (3) പ്രകാരം പരാതിക്കാരൻ പാലിക്കേണ്ട നിബന്ധനകൾ പാലിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനവും അടങ്ങിയിരിക്കണം.
അനുരഞ്ജനത്തിലൂടെയോ മധ്യസ്ഥതയിലൂടെയോ പരാതിക്കാരനും പരാതിയിൽ പേരുള്ള ബാങ്കും തമ്മിലുള്ള കരാർ പ്രകാരം പരാതി തീർപ്പാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ബാങ്കിംഗ് ഓംബുഡ്‌സ്മാൻ ശ്രമിക്കുന്നു.
ബാങ്ക് വാഗ്ദാനം ചെയ്യുന്ന സെറ്റിൽമെന്‍റ് നിബന്ധനകൾ ഒരാളുടെ പരാതിയുടെ പൂർണ്ണവും അന്തിമവുമായ തീർപ്പാക്കലിന് സ്വീകാര്യമാണെങ്കിൽ, ബാങ്കിംഗ് ഓംബുഡ്‌സ്മാൻ സെറ്റിൽമെന്‍റ് നിബന്ധനകൾ പ്രകാരം വിധി പ്രസ്താവിക്കും. അത് ബാങ്കിനും പരാതിക്കാരനും ബാധകമായിരിക്കും.
ഉവ്വ്. തനിക്ക് നൽകിയ പരാതി താഴെപ്പറയുന്ന തരത്തിലുള്ളതാണെന്ന് തോന്നിയാൽ ബാങ്കിംഗ് ഓംബുഡ്‌സ്മാൻ ഏത് ഘട്ടത്തിലും ആ പരാതി നിരസിച്ചേക്കാം:
ഒരു മാസ കാലയളവിനുള്ളിൽ കരാർ പ്രകാരം പരാതി തീർപ്പാക്കിയില്ലെങ്കിൽ, ബാങ്കിംഗ് ഓംബുഡ്‌സ്മാൻ അവാർഡ് കൈമാറുന്നതിനായി മുന്നോട്ട് പോകും. അവാർഡ് പാസാക്കുന്നതിനുമുമ്പ്, പരാതിക്കാരനും ബാങ്കിനും അവരുടെ കേസ് അവതരിപ്പിക്കാൻ ബാങ്കിംഗ് ഓംബുഡ്‌സ്മാൻ ന്യായമായ അവസരം നൽകും.
അവാർഡ് പൂർണമായും അന്തിമമായും സ്വീകരിക്കുന്നതോ നിരസിക്കുന്നതോ പരാതിക്കാരനാണ്.
ചട്ടം 12 പ്രകാരമുള്ള ഒരു അവാർഡിനാൽ അല്ലെങ്കിൽ ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം 2006 (ജൂലൈ 1, 2017 വരെയുള്ള ഭേദഗതി പ്രകാരം) ലെ ചട്ടം 13ൽ ഭേദഗതി ചെയ്ത പ്രകാരം (ഡി) മുതൽ (ജി) വരെയുള്ള ഉപവകുപ്പിൽ വ്യക്തമാക്കിയ കാരണങ്ങളാൽ പരാതി നിരസിച്ച ബാങ്കിംഗ് ഓംബുഡ്സ്മാന്‍റെ തീരുമാനം കാരണത്താൽ വിഷമിക്കുന്ന ഏതൊരു വ്യക്തിക്കും അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കാം. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറാണ് അപ്പലേറ്റ് അതോറിറ്റി.
നിയമപ്രകാരം അയാൾക്ക് / അവർക്ക് ലഭ്യമായ മറ്റ് മാർഗങ്ങളും ഒപ്പം / അല്ലെങ്കിൽ പരിഹാരങ്ങളും പരിശോധിക്കാം. സ്കീമിന് കീഴിൽ അപ്പലേറ്റ് അതോറിറ്റിക്ക് മുന്നിൽ അപ്പീൽ സമർപ്പിക്കാൻ ബാങ്കിനും അവസരമുണ്ട്.
അവാർഡ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനകം പരാതി നിരസിച്ച ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍റെ അവാർഡിനോ തീരുമാനത്തിനോ എതിരായി ഒരാൾക്ക് അപ്പീൽ സമർപ്പിക്കാൻ കഴിയും, നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ അപ്പീലിനുള്ള അപേക്ഷ സമർപ്പിക്കാതിരിക്കാൻ അപേക്ഷകന് മതിയായ കാരണമുണ്ടെന്ന് അദ്ദേഹത്തിന് / അവർക്ക് തൃപ്തികരമായി ബോധ്യപ്പെടുന്നപക്ഷം 30 ദിവസത്തിൽ കൂടിയ ഒരു കാലയളവും അപ്പലേറ്റ് അതോറിറ്റി അനുവദിച്ചേക്കാം.
അപ്പലേറ്റ് അതോറിറ്റിക്ക് ഇനിപ്പറയുന്നവ ചെയ്യാം: