നിങ്ങൾ 70 വയസ്സിന് മുകളിലാണെങ്കിൽ നിങ്ങളുടെ വീട്ടിലിരുന്ന് ചില അടിസ്ഥാന ബാങ്കിംഗ് ഇടപാടുകൾ നടത്താൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? രസീതിന് വിധേയമായി നിങ്ങളുടെ വീട്ടിൽ നിന്ന് പണമോ ചെക്കോ ശേഖരിക്കാൻ ബാങ്ക് നടപടി സ്വീകരിക്കും. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണമോ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് എടുത്ത ഡിമാൻഡ് ഡ്രാഫ്റ്റോ കൈമാറും. ഏറ്റവും പ്രധാനമായി, നിങ്ങളുടെ വീട്ടിലിരുന്ന് കൊണ്ട് തന്നെ ബാങ്കിന് നിങ്ങളുടെ കെവൈസി രേഖകളും ലൈഫ് സർട്ടിഫിക്കറ്റും സമർപ്പിക്കാം. ബോർഡ് അംഗീകരിച്ച നയത്തെ ആശ്രയിച്ച് സേവനത്തിനായി ബാങ്ക് നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കാം; എന്നിരുന്നാലും മുതിർന്ന പൗരന്മാർക്ക് മറ്റ് ചില സൗകര്യങ്ങൾ സൗജന്യമായി നൽകാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കുള്ള ബാങ്കിംഗ് സൗകര്യത്തെക്കുറിച്ച് ബാങ്കുകൾക്കു ആർബിഐ നൽകിയിട്ടുള്ള നിർദ്ദേശങ്ങളെക്കുറിച്ച് കൂടുതലറിയാൻ, www.rbi.org.in/seniorcitizen സന്ദർശിക്കുക